പ്രണവിനെ ചേർത്ത് പിടിച്ച് മമ്മൂട്ടി!

ബുധന്‍, 17 ജനുവരി 2018 (12:54 IST)
പ്രണവിന്റെ വലത് സൈഡിൽ മോഹൻലാൽ, ഇടത് സൈഡിൽ മമ്മൂട്ടി. ഇതിലും വലിയൊരു ഭാഗ്യം വരാനുണ്ടോയെന്നാണ് ആരാധകർ ചോദിക്കുന്നത്. പ്രണവ് നായകനാകുന്ന ആദ്യചിത്രം ആദിക്ക് ആശംസകൾ അറിയിച്ച് മെഗാസ്റ്റാർ മമ്മൂട്ടിയും. മൂവരും ഒന്നിച്ചുള്ള ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുന്നത്. 
 
'നിങ്ങൾക്കെല്ലാവർക്കും അറിയാവുന്ന പ്രണവിന്, ഞങ്ങളുടെ സ്വന്തം അപ്പുവിന്, സുന്ദരമായ സിനിമയുടെ ലോകത്തേക്ക് സ്വാഗതം. ഞങ്ങളുടെ കണ്മുന്നിൽ കളിച്ച് വളർന്ന മക്കളിൽ ഒരാളാണ് അവനും. പ്രസരിപ്പിള്ള ഒരു യുവാവായി അവൻ മാറിയിരിക്കുന്നു. ആദിക്ക് എല്ലാ ആശംസകളും. ഒപ്പം, അപ്പുവിനും അവന്റെ അഭിമാന ഭാചകങ്ങളും മാതാപിതാക്കളുമായ ലാലിനും സുചിക്കും.' - എന്നാണ് മമ്മൂട്ടി തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.
 
മോഹൻലാൽ മമ്മൂട്ടിയുടെ വീട്ടിൽ കുടുംബ സമേതം എത്തിയതിന്റെ ചിത്രങ്ങൾ ഇന്നലെ മുതൽ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. മമ്മൂട്ടിയുടെ വീട്ടിൽ മിനി തിയറ്റർ ഉൾപ്പടെ ക്യുബ് ബ്രോഡ്‌കാസ്റ്റിംഗ്‌ വരെ ലഭ്യമാണ്. പ്രണവ് മോഹൻലാൽ നായകനായുള്ള ആദ്യ സിനിമയായ ആദിയുടെ പ്രിവ്യു ഷോ കാണാൻ എത്തിയതാണ് മോഹൻലാലും കുടുംബവുമെന്ന് റിപ്പോർട്ട് വന്നിരുന്നു. 
 
ഇത് ശരി വെക്കുന്ന വാക്കുകളാണ് മമ്മൂട്ടിയുടേത്. പ്രണവ് ഉൾപ്പടെ കുടുംബാഗങ്ങൾ എല്ലാവരും ഉണ്ടായിരുന്നു പ്രിവ്യു ഷോ കാണാൻ. പ്രണവിന്റെ നായകനായുള്ള അരങ്ങേറ്റം മോഹൻലാലും മമ്മൂ‌ട്ടിയും ഒരുമിച്ചിരുന്നു കണ്ടു. പ്രണവ് അതിശയിപ്പിച്ചുവെന്നാണ് മമ്മൂട്ടിയോട് അടുത്തുള്ള വൃത്തങ്ങൾ പറയുന്നത്. ഏതായാലും ഇരുവരുടെയും ഫാൻസ്‌ വളരെ അധികം സന്തോഷത്തിലുമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍