മോഹൻലാലിന്റെ ഊഴം കഴിഞ്ഞു, ഇനി മമ്മൂട്ടിയുടേത്!

ബുധന്‍, 17 ജനുവരി 2018 (11:20 IST)
നിരവധി ചിത്രങ്ങളാണ് ഈ വർഷം മമ്മൂട്ടിയുടെതായി പുറത്തിറങ്ങാനുള്ളത്. ആരാധകരില്‍ ആവേശം നിറയ്ക്കാന്‍ ബിഗ് ബഡ്ജറ്റ് ചിത്രവുമായി മമ്മൂട്ടി എത്തുന്നുവെന്നതാണ് പുതിയ വാർത്ത. ‘വമ്പൻ’ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. നിര്‍മ്മാതാവ് സര്‍ഗം കബീര്‍ നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചുവരുന്ന ചിത്രമാണ് ‘വമ്പൻ’.
 
രജിഷ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആക്ഷനാണ് പ്രാധാന്യം. വിനീത് ശ്രീനിവാസന്‍ നായകനായ ഒരു സെക്കന്‍ഡ് ക്ലാസ് യാത്രയുടെ സംവിധായകരില്‍ ഒരാളാണ് രജിഷ് ആന്റണി. 10 മുതല്‍ 15 കോടി വരെയാണ് ‘വമ്പൻ’ന്റെ ബഡ്ജറ്റ്. 
 
പ്രശസ്ത സ്റ്റണ്ട് മാസ്റ്റർമാരായ കനല്‍ കണ്ണനും പീറ്റര്‍ ഹെയ്നുമാണ് ആക്ഷന്‍ കോറിയോഗ്രഫി നിര്‍വഹിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. നേരത്തേ മോഹൻലാലിന്റെ പുലിമുരുകനും റിലീസ് ചെയ്യാനുള്ള ഒടിയനുമാണ് പീറ്റർ ഹെയ്ൻ കൊറിയോഗ്രഫി ചെയ്ത ചിത്രങ്ങൾ. 
 
അതേസമയം മമ്മൂട്ടി ചിത്രം സ്‌ട്രീറ്റ്‌ ലൈറ്റസ് 26ന് റിലീസ് ചെയ്യും. ഷാംദത്താണ് സംവിധായകന്‍. പ്ലേഹൗസ് മോഷന്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന സ്‌ട്രീറ്റ്‌ ലൈറ്റ്സില്‍ മമ്മൂട്ടി ജെയിംസ് എന്ന പൊലീസ് ഓഫീസറെയാണ് അവതരിപ്പിക്കുന്നത്. പരോളാണ് മമ്മൂട്ടിയുടെ മറ്റൊരു ചിത്രം. പരസ്യചിത്ര സംവിധായകനായ ശരത് സന്ദിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി കഴിഞ്ഞു. ജോയ് മാത്യു തിരക്കഥ എഴുതി നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന അങ്കിളിലും മമ്മൂട്ടിയാണ് നായകന്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍