കുറ്റപത്രം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മാണിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്.ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പി സിയുടെ വെളിപ്പെടുത്തല്‍.
ബാര്‍ കോഴക്കേസില്‍ ധമന്ത്രി കെ.എം.മാണിക്കെതിരെ കുറ്റപത്രം ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു.ഏപ്രിലോടെ കേസ് അവസാനിപ്പിക്കുമെന്നും ജോര്‍ജ് വെളിപ്പെടുത്തി.
ബൊമ്മയായി വെറുതെ ഇരിക്കാനാവില്ല താന്‍ പിരിയാന്‍ തയ്യാറാണെന്നും ചീഫ് വിപ്പ് സ്ഥാനം ഒഴിയാമെന്നും മാണിയെ അറിയിച്ചുവെന്നും ജോര്‍ജ്ജ് പറഞ്ഞു. ഒരു മിനിറ്റുകൊണ്ട് തനിക്ക് തന്റെ സെക്യുലര്‍ പാര്‍ട്ടിയെ പുനര്‍ ജനിപ്പിക്കാന്‍ കഴിയുമെന്നും പി സി പറഞ്ഞു
നേരത്തെ പി.സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും നീക്കാന്‍ കേരളാ കോണ്‍ഗ്രസ് എംഎല്‍എമാര്‍ യോഗം നടത്തി തീരുമാനിച്ചിരുന്നു. ഈ ആവശ്യവുമായി കെ എം മാണിയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് എം എല്‍ എമാര്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ടതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പി സി ജോര്‍ജിനെതിരായി കേരളാ കോണ്‍ഗ്രസില്‍ നിന്ന് നീക്കം ആരംഭിച്ചതോടെ പി സി കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.