നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്‍ അന്തരിച്ചു

ശ്രീനു എസ്
തിങ്കള്‍, 5 ഏപ്രില്‍ 2021 (08:04 IST)
നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്‍(69) അന്തരിച്ചു. ഇന്ന് രാവിലെ വൈക്കത്തെ വീട്ടിലായിരുന്നു അന്ത്യം. മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. മമ്മൂട്ടി നായകനായ വണ്‍ എന്ന ചിത്രത്തിലാണ് ബാലചന്ദ്രന്‍ അവസാനമായി അഭിനയിച്ചത്. 1991 പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം അങ്കിള്‍ ബണ്ണിനാണ് ആദ്യമായി തിരക്കഥ എഴുതിയത്. പിന്നീട് ഉള്ളടക്കം, പവിത്രം, പുനരധിവാസം, അഗ്നിദേവന്‍, കമ്മട്ടിപ്പാടം, എടക്കാട് ബറ്റാലിയന്‍ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കി.
 
മഹാകവി പി കുഞ്ഞിരാമന്‍ നായരുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഇവന്‍ മേഘരൂപന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്തു. നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡ്, കേരള സംഗീതനാടക അക്കാദമി അവാര്‍ഡ്, എന്നിവ ലഭിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article