ഒറ്റപ്പാലത്ത് അഞ്ചാംക്ലാസുകാരി തൂങ്ങിമരിച്ച നിലയില്‍

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 4 ഒക്‌ടോബര്‍ 2021 (12:36 IST)
ഒറ്റപ്പാലത്ത് അഞ്ചാംക്ലാസുകാരി തൂങ്ങിമരിച്ച നിലയില്‍. പാലപ്പുറത്ത് ആപ്പവടക്കേതില്‍ രാധാകൃഷ്ണന്റെ 12കാരിയായ അഹല്യയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയിലെ ഹുക്കില്‍ മുണ്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. എസ്എസ്എന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അഹല്യ. ഇന്നലെ വൈകുന്നേരം അഞ്ചരക്കായിരുന്നു സംഭവം. 
 
പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ബന്ധുക്കള്‍ ഓടിയെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article