അന്യസംസ്ഥാന ലോട്ടറികളെ പുറത്താക്കിയ കേരളത്തിന് കനത്ത തിരിച്ചടിയായി സുപ്രീം കോടതി വിധി.അന്യസംസ്‌ഥാന ലോട്ടറികള്‍ നിരോധിക്കാന്‍ കേരള സര്‍ക്കാറിന് അധികാരമില്ലെന്ന് നേരത്തെ ഹൈക്കോടതി വിധിച്ചിരുന്നു.ഈ വിധിക്കെതിരെ സംസ്‌ഥാനസര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് സുപ്രീം കോടതി വിധി ജസ്‌റ്റിസുമാരായ എച്ച്.എല്‍. ദത്തു, ആര്‍.കെ. അഗര്‍വാള്‍, അരുണ്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി പ്രഖ്യാപിച്ചത്.
സിക്കിം സര്‍ക്കാരിന്റെ ലോട്ടറി മാത്രമായി നിരോധിക്കാനാവില്ലെന്നു ബെഞ്ച് വിധിയില്‍ പറയുന്നു.കേരളം ലോട്ടറി നിരോധിത മേഖലയില്‍ വരുന്നില്ല അതിനാല്‍ ഒരു സംസ്ഥാനത്തിന്റെയും ലോട്ടറി നിരോധിക്കാനാവില്ല വിധിയില്‍ പറയുന്നു.1997ലെ ബി.ആര്‍. എന്റര്‍െ്രെപസസും യു.പി സര്‍ക്കാരുമായുള്ള കേസിലെ സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി സിക്കിം ലോട്ടറികള്‍ കേരളത്തില്‍ വില്‍പ്പന നടത്തുന്നത് തടയാനാവില്ലെന്നും ബെഞ്ച് വ്യക്‌തമാക്കി.
നേരത്തെ ലോട്ടറി നിയന്ത്രണ നിയമം ലംഘിച്ചതായി ചൂണ്ടിക്കാട്ടി 2006ല്‍ മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സിന്റെ ഉടമകള്‍ക്ക് പാലക്കാട് വാണിജ്യ നികുതി വകുപ്പ് അസിസന്റ് കമ്മിഷണര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു.ഇതിനെതിരെ മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സ് ഹൈക്കോടതിയെ അപ്പീല്‍ പോയിരുന്നു. ഇതില്‍ കാരണം കാണിക്കല്‍ നോട്ടീസ് അയയ്‌ക്കാന്‍ വാണിജ്യ നികുതി അസിസന്റ് കമ്മിഷണര്‍ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. ഈ വിധിയെ സുപ്രീം കോടതിയും ശരിവച്ചു.നിലവില്‍ മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സിന് രജിസ്ട്രേഷനില്ലെങ്കിലും നിയമപരമായി രജിസ്ട്രേഷനായി സമീപിച്ചാല്‍ സംസ്‌ഥാനം നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും സുപ്രീം കോടതി വിധിയില്‍ പറയുന്നു.