കേരള കലാമണ്ഡലം മുന്‍ പ്രിന്‍സിപ്പലും പ്രശസ്ത മോഹിനിയാട്ട നര്‍ത്തകിയുമായ കലാമണ്ഡലം സത്യഭാമ അന്തരിച്ചു. 77 വയസ്സ് ആയിരുന്നു. ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ഉച്ചയ്ക്ക് രണ്ടുമണിക്ക് മൃതദേഹം കലാമണ്ഡലത്തില്‍ പൊതുദര്‍ശനത്തിനു വെയ്ക്കും. വൈകുന്നേരം നാല് മണിക്ക് ഷൊര്‍ണൂര്‍ ശാന്തിതീരത്ത് ആണ് സംസ്കാരം.
സംസ്ഥാന സര്‍ക്കാരിന്റെ നൃത്തനാട്യപുരസ്‌കാരം ആദ്യമായി ലഭിച്ചത് സത്യഭാമയ്ക്കായിരുന്നു. ബാലെകളും നൃത്തനാടകങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. 1993 ല്‍ കലാമണ്ഡലം പ്രിന്‍സിപ്പലായിരിക്കെ വിരമിച്ചു. 2014 ലില്‍ പത്മശ്രീ നല്‍കി രാജ്യം അവരെ ആദരിച്ചു. 1994 ലില്‍ കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് ലഭിച്ചു.
‘ബന്ധുക്കള്‍ ശത്രുക്കള്‍’ എന്ന ശ്രീകുമാരന്‍ തമ്പി ചിത്രത്തിന്റെ നൃത്തസംവിധാനം സത്യഭാമയായിരുന്നു നിര്‍വ്വഹിച്ചത്. ചിത്രത്തിലെ 'മലയാളിപ്പെണ്ണേ നിന്റെ മനസ്സ്' എന്ന് തുടങ്ങുന്ന ഗാനത്തിലെ മോഹിനിയാട്ട രംഗങ്ങള്‍ ചിട്ടപ്പെടുത്തിയത് ടീച്ചറായിരുന്നു.
1954-ല്‍ മഹാകവി വള്ളത്തോളിന്റെ നേതൃത്വത്തില്‍ മലയ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തിയ സംഘത്തില്‍ അംഗമായിരുന്നു. 1957-ല്‍ കലാമണ്ഡലത്തില്‍ അഡീഷണല്‍ അധ്യാപികയായി. 1993-ല്‍ പ്രിന്‍സിപ്പല്‍ ആയിരിക്കേ വിരമിച്ചു.