പ്രതിപക്ഷബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സഭ തുടങ്ങിയപ്പോള്‍ മുതല്‍ ബാനറുകളും പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധം തുടങ്ങിയിരുന്നു. പ്രതിപക്ഷ ബഹളത്തിനിടയിലും ചോദ്യോത്തരവേള പൂര്‍ത്തിയാക്കിയെങ്കിലും ശ്രദ്ധ ക്ഷണിക്കലും സബ്‌മിഷനും റദ്ദു ചെയ്ത് സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.
ഇതിനിടെ, നിയമസഭയില്‍ സംസാരിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മൈക്ക് ഓഫ് ചെയ്തു. എന്നാല്‍, പ്രതിപക്ഷനേതാവിന് സഭയില്‍ എപ്പോള്‍ എഴുന്നേറ്റാല്‍ സംസാരിക്കാന്‍ ചട്ടമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷനേതാവിന് എന്തൊക്കെ അധികാരങ്ങള്‍ ഉണ്ടെന്ന് മുന്‍ കാലങ്ങളിലെ കീഴ്വഴക്കങ്ങള്‍ക്ക് നോക്കി പഠിക്കണമെന്ന് സ്പീക്കറിനോട് പ്രതിപക്ഷനേതാവ് പറഞ്ഞു.
പ്രതിപക്ഷബഹളത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. നാളെ രാവിലെ എട്ടിന് സഭ വീണ്ടും ചേരും.