ഓപ്പറേഷന്‍ പി ഹണ്ട്: 326 ഇടങ്ങളില്‍ റെയിഡ്, 41പേര്‍ അറസ്റ്റില്‍

ശ്രീനു എസ്
തിങ്കള്‍, 5 ഒക്‌ടോബര്‍ 2020 (14:20 IST)
കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരെ കുടുക്കുന്ന ഓപ്പറേഷന്‍ പി ഹണ്ട് എന്ന പൊലീസ് പദ്ധതിയില്‍ 41 പേര്‍ അറസ്റ്റിലായി. 326 സ്ഥലങ്ങളിലാണ് പൊലീസ് റെയിഡ് നടത്തിയത്. പിടിക്കപ്പെട്ടവരില്‍ ഐടി വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉണ്ട്. സംഭവത്തില്‍ 268 കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു. നിരവധി ഇലക്ട്രിക് ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.
 
സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ എഡിജിപി മനോജ് എബ്രഹാമാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ്‌സാഹചര്യത്തില്‍ ലോക്ക് ഡൗണില്‍ കുട്ടികള്‍ക്കെതിരെ നിരവധി അക്രമണങ്ങളാണ് ഉണ്ടാകുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കുറ്റക്കാരെ കുടുക്കാന്‍ സംസ്ഥാന പൊലീസിന്റെ സൈബര്‍ ഡോം രംഗത്തെത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article