തദേശതിരഞ്ഞെടുപ്പിന് ദേശീയ പ്രാധാന്യമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി.മതസൗഹാർദം തകർക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ട്. മറ്റു മാർഗങ്ങളിലൂടെ കേരളത്തിൽ കാലുറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമത്തെ തദേശ തിരഞ്ഞെടുപ്പിലൂടെ പരാജയപ്പെടുത്തണമെന്നും മുഖ്യമന്ത്രി കുട്ടനാട്ടിൽ പറഞ്ഞു.