മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്കപരിപാടി കരുതല്‍ - 2015 കോട്ടയം നെഹ്റു സ്റേഡിയത്തില്‍ ഇന്നു രാവിലെ ഒമ്പതിന് ആരംഭിക്കും. അപേക്ഷകരുടെ ബാഹുല്യം കണക്കിലെടുത്ത് 30 രജിസ്ട്രേഷന്‍ കൌണ്ടറുകളും സ്റാറ്റസ് അറിയുന്നതിനുള്ള 11 കൌണ്ടറുകളും സ്റേഡിയത്തില്‍ ക്രമീകരിച്ചിട്ടുണ്ട്.
ഇന്ന് അപേക്ഷ നല്‍കാനെത്തുന്നവര്‍ പ്രവേശന കവാടത്തിനടുത്തുള്ള അക്ഷയ കൌണ്ടറില്‍ രജിസ്റര്‍ ചെയ്യണം. ജില്ലയിലെ മന്ത്രിമാരും എംപിമാരും എംഎല്‍എ മാരുമുള്‍പ്പെടെയുള്ള ജനപ്രതിനിധികളും എല്ലാ വകുപ്പ് മേധാവികളും ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രിയോടൊപ്പമുണ്ടാകും. ജനസമ്പര്‍ക്കപരിപാടിയില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ സ്റേഡിയത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്ഷണം, കുടിവെള്ളം, വൈദ്യസഹായം, ടോയ്ലറ്റ് സൌകര്യങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.