പാറ്റൂര്‍ ഭൂമി കയ്യേറ്റ കേസ്- അന്വേഷണ റിപ്പോര്‍ട്ട് ലോകായുക്ത ഇന്ന് പരിഗണിക്കും

Webdunia
വെള്ളി, 6 ഫെബ്രുവരി 2015 (08:11 IST)
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ള ഉന്നതരുടെ പേരടങ്ങുന്ന പാറ്റൂര്‍ ഭൂമി കയ്യേറ്റ കേസില്‍ വിജിലന്‍സ് സമര്‍പ്പിച്ച പുതിയ അന്വേഷണ റിപ്പോര്‍ട്ട് ലോകായുക്ത ഇന്ന്പരിഗണിക്കും.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മുന്‍ചീഫ് സെക്രട്ടറി ഭരത്ഭൂഷണ്‍ എന്നിവരുടെ പേരടങ്ങുന്ന അന്വേഷണ റിപ്പോര്‍ട്ടാണ് വിജിലന്‍സ് എഡിജിപി ലോകായുക്തയ്ക്ക് സമര്‍പ്പിച്ചിരിക്കുന്നത്.

സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന റിപ്പോര്‍ട്ടാണ് വിജിലന്‍സ് എഡിജിപി സമര്‍പ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയടക്കമുള്ള ഉന്നതര്‍ റിയല്‍ എസ്‌റ്റേറ്റ് കച്ചവടത്തില്‍ പങ്ക് ഉണ്ടെന്നും. പാറ്റൂര്‍ ഭൂമിയിലെ ജലഅതോറിറ്റിയുടെ അവകാശം വ്യക്തമാക്കുന്ന രേഖകള്‍ ജലഅതോറിറ്റി എംഡി തന്നെ നശിപ്പിച്ചെന്നും. വിവാദങ്ങളുണ്ടായിട്ടും പ്രദേശത്ത് ഇപ്പോഴും നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്നും. ഇതിനെതിരെ കര്‍ശന നടപടി വേണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.