കലാപത്തിലേക്ക് പോകരുത്; ഉമ്മന്‍ചാണ്ടിക്കെതിരെ കൊടിക്കുന്നില്‍

Webdunia
ശനി, 7 ജനുവരി 2017 (16:18 IST)
ഡിസിസി പുനഃസംഘനയില്‍ എതിര്‍പ്പുമായി രംഗത്തുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി  കൊടിക്കുന്നില്‍ സുരേഷ് എംപി രംഗത്ത്. പ്രതിഷേധം പരസ്യമാക്കിയുള്ള ഉമ്മന്‍ചാണ്ടിയുടെ പോക്ക് ശരിയല്ല. ഹൈക്കമാന്‍ഡിനെ കുറ്റപ്പെടുത്തി കലാപത്തിലേക്ക് പോകരുത്. സംഘടനാ തെരഞ്ഞെടുപ്പ് ഉടന്‍ നടക്കനിടയില്ലാത്തതിനാല്‍ രാഷ്‌ട്രീയകാര്യ സമിതിയില്‍ അദ്ദേഹം പങ്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിക്കും രാഷ്‌ട്രീയകാര്യ സമിതിക്കും ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യം അത്യാവശ്യമാണ്. നിശ്ചയിച്ച ദിവസം നടക്കുന്ന യോഗത്തില്‍ അദ്ദേഹം പങ്കെടുക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. പരാതികള്‍ വരുമ്പോള്‍ ഹൈക്കമാന്‍‌ഡിനെ സമീപിക്കുന്നത് ശരിയായ നടപടിയല്ലെന്നും മനോരമ ന്യൂസിന്റെ നേരേ ചൊവ്വേയില്‍ കൊടിക്കുന്നില്‍ വ്യക്തമാക്കി.

ഡിസിസി പുനഃസംഘനയില്‍ കടുത്ത എതിര്‍പ്പാണ് ഉമ്മന്‍ചാണ്ടി പ്രകടിപ്പിക്കുന്നത്. രാഷ്‌ട്രീയകാര്യ സമിതി ചേരുമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ വ്യക്തമാക്കിയപ്പോള്‍ യോഗത്തില്‍ പങ്കെടുക്കില്ല എന്ന നിലപാടിലാണ് ഉമ്മന്‍ചാണ്ടിയുള്ളത്.
Next Article