സോളാര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ ഹര്‍ജി തളളി. ഉമ്മന്‍ചാണ്ടി, ആര്യാടന്‍ മുഹമ്മദ്, ഇരുവരുടെയും പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍, സരിത എസ് നായര്‍, ബിജു രാധാകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട ഹര്‍ജിയാണ് വിജിലന്‍സ് കോടതി തള്ളിയത്.
സമാനമായ പരാതി ഹൈക്കോടതിയുടെ പരിഗണനയിലുണ്ടെന്ന് വിജിലന്‍സ് കോടതി വ്യക്തമാക്കി.
പൊതുപ്രവര്‍ത്തകനായ പായ്ച്ചിറ നവാസ് എന്നയാളാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച കേസ് പരിഗണിച്ച കോടതി വിധി പ്രസ്താവിക്കുന്നത് ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു.