പിണറായിക്ക് മറുപടിയുമായി ഉമ്മന്‍ ചാണ്‌ടി; തെളിവുണ്‌ടായിരുന്നെങ്കില്‍ കക്ഷി ചേരണമായിരുന്നു

വെള്ളി, 5 ജൂണ്‍ 2015 (11:13 IST)
സോളാര്‍ തട്ടിപ്പു കേസില്‍  പിണറായി വിജയന് മറുപടിയുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടി. കേസില്‍ ഇത്രയും വലിയ തെളിവുണ്‌ടായിരുന്നെങ്കില്‍ പിണറായി കേസില്‍ കക്ഷി ചേരണമായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. 

മുഖ്യമന്ത്രിയുടെ ഓഫീസ്‌ അന്വേഷണ പരിധിയില്‍ ഇല്ലെന്ന് ആരോപിച്ച്  ആദ്യം ഓടിയൊളിച്ച ആളാണ്‌ പിണറായി. പിന്നീട്‌ കമ്മീഷന്‍ നോട്ടീസ്‌ നല്‌കി വിളിപ്പിക്കുകയായിരുന്നു. അതിനാലാണ്  എന്തെങ്കിലും പറഞ്ഞു തടിയൂരുന്നത് അദ്ദേഹം പറഞ്ഞു.

സലിം രാജ്‌ വിഷയത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക്‌ പോകുമെന്ന് അദ്ദേഹം പറഞ്ഞു. വിഷയം അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു പൊതുജനത്തിനു കാര്യങ്ങള്‍ എല്ലാം അറിയാമെന്ന്  മുഖ്യമന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക