സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജിയില്‍ വിധി ഇന്ന്

Webdunia
ശനി, 23 സെപ്‌റ്റംബര്‍ 2017 (08:39 IST)
സോളാര്‍ കേസിലെ പ്രതിപട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേരളാ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്. കേസ് പരിഗണിക്കുന്നത് ബെംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയാണ്.സോളാര്‍ കേസില്‍ ബെംഗളൂരു വ്യവസായി എംകെ കുരുവിള നല്‍കിയ കേസില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് ബെംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കുന്നത്.

താന്‍ നേരിട്ട് കൈക്കൂലി വാങ്ങിയതായി കുരുവിള ആരോപണം ഉന്നയിച്ചിട്ടില്ലെന്നും അതിനാല്‍ തന്നെ കേസ് തള്ളണമെന്നും ഉമ്മന്‍ചാണ്ടിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ ജോസഫ് ആന്റണി കോടതിയില്‍ വാദിച്ചു. കേരള ഹൈക്കോടതിയെ കുരുവിള സമീപിച്ചപ്പോഴും ഉമ്മന്‍ചാണ്ടിക്കെതിരേ നേരിട്ട് ആരോപണം ഉന്നയിച്ചിട്ടില്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article