അനധികൃതമായി അമിത പലിശ ഈടാക്കി പണമിടപാടു നടത്തുന്നതു തടയുന്നതിന്‍റെ ഭാഗമായി ഓപ്പറേഷന്‍ കുബേര റെയ്ഡില്‍ നെയ്യാറ്റിന്‍കര കവളാകുളം സ്വദേശി ബിജു എന്ന 41 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. അനധികൃതമായി സൂക്ഷിച്ചിരുന്ന നിരവധി മോട്ടോര്‍ ബൈക്കുകളും ആര്‍.സി ബുക്കുകളും മറ്റു രേഖകളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.
നെടുമങ്ങാട് സ്വദേശി പ്രാവ് വിനോദ് എന്ന ഗുണ്ട ഇയാളുടെ വീട്ടില്‍ ഒളിച്ചിരിക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് വിനോദിനെ പിടിക്കാന്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് ബിജു കുടുങ്ങിയത്. എന്നാല്‍ വിനോദിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
ബിജുവിന്‍റെ വീട്ടില്‍ നിന്ന് പതിനാലു ബൈക്കുകളാണു കണ്ടെടുത്തത്. ഓപ്പറേഷന്‍ കുബേര പ്രകാരം അറസ്റ്റ് ചെയ്ത ഇയാളെ കോടതിയില്‍ ഹാജരാക്കി.