കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ഇടുക്കി സ്വദേശി മരിച്ചു, സംസ്ഥാനത്ത് കൊവിഡ് മരണം 30 ആയി

ഞായര്‍, 12 ജൂലൈ 2020 (12:32 IST)
കൊച്ചി: സംസ്ഥാനത്ത് ഒരു കൊവിഡ് മരണംകൂടി. എറണാകുളത്ത് ഹൃദയസ്തംഭനം മൂലം മരണപ്പെട്ട സ്ത്രീക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇടുക്കി രാജാക്കാട് സ്വദേശിനിയായ വത്സമ്മ ജോയ്(59) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മരണങ്ങൾ 30 ആയി. എറണാകുളം രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരിയ്ക്കെയാണ് ഇവർ മരണപ്പെട്ടത്. 
 
മരണശേഷം നടത്തിയ സ്രവ പരിശോധനയിൽ രോഗബാധ സ്ഥിരീകരിയ്ക്കുകയായിരുന്നു. മലപ്പുറത്ത് കൊവിഡ് ബാധിത പ്രസവിച്ച മൂന്ന് കുട്ടികൾ മരണപ്പെട്ടു. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിയ്ക്കെ അഞ്ചാം മാസം പ്രസവിച്ച കുഞ്ഞുങ്ങളാണ് മരിച്ചത്. കഴിഞ്ഞ ദിവസം രണ്ടുപേർ സംസ്ഥാനത്ത് കൊവിഡ് ബധിച്ച് മരിച്ചിരുന്നു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ് സെയ്ഫുകദ്ദിൻ മരണപ്പെട്ടത്. എറണാകുളത്ത് പികെ ബാലകൃഷണനും മരണപ്പെട്ടു. ഇദ്ദേഹം മരണപ്പെട്ടതിന് ശേഷമാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍