പാലക്കാട് കെ എഫ് സി ആക്രമണം: ഒരാള്‍ പിടിയില്‍

Webdunia
ചൊവ്വ, 10 മാര്‍ച്ച് 2015 (19:25 IST)
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പേരില്‍ പേരാവൂരില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കുളത്തൂര്‍ സ്വദേശി അഷ്‌റഫിനെയാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെയാണ് അഷറഫിനെ അറസ്റ്റ് ചെയ്തത്. കെഎഫ്‌സി ഹോട്ടലിനു നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
 
പോരാട്ടം സംഘടനയുടെ പ്രവര്‍ത്തകയായ ഒരു സ്ത്രീയോടൊപ്പം കഴിഞ്ഞ 5 വര്‍ഷത്തോളമായി കൊളക്കാട് ഓടപ്പുഴ കോളനിയിലാണ് ഇയാള്‍ താമസിച്ചിരുന്നത്. എന്നാല്‍ ഇയാള്‍ക്ക് മാവോയിസ്റ്റുകളുമായുള്ള ബന്ധം സംബന്ധിച്ച് പൊലീസ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെ. 

 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.