കുടിയന്മാര്‍ക്ക് ആശ്വാസം; ഓണത്തോട് അനുബന്ധിച്ച് ‘ജവാന്‍’ റം സര്‍ക്കാര്‍ അധികമായി ഉല്പാദിപ്പിക്കുന്നു

Webdunia
തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2016 (10:09 IST)
കുടിയന്മാര്‍ക്ക് സര്‍ക്കാരിന്റെ വക ഓണസമ്മാനം. ഓണക്കാലത്തെ വര്‍ദ്ധിച്ച ആവശ്യം പരിഗണിച്ച് സര്‍ക്കാര്‍ നിര്‍മിത മദ്യമായ ജവാന്റെ ഉല്പാദനം വര്‍ദ്ധിപ്പിച്ചു. ഓണം സീസണ്‍ ലക്‌ഷ്യമിട്ട് പതിനയ്യായിരം കേസ് മദ്യം അധിമായി ഉല്പാദിപ്പിക്കുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
 
മാസത്തില്‍ 1.25 ലക്ഷം കേസ് മദ്യമായിരുന്നു ആദ്യം ഉല്പാദിപ്പിച്ചിരുന്നത്. ഓണം പ്രമാണിച്ച് ഇത് 1.40 ലക്ഷം കേസ് ആക്കി ഉയര്‍ത്തിയിട്ടുണ്ട്. ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ കാരണം മദ്യത്തിന് ഉണ്ടായ ഉയര്‍ന്ന ഡിമാന്‍ഡ് ആണെന്ന് അധികൃതര്‍ വ്യക്തമാക്കി.
 
ട്രാവന്‍കൂര്‍ ഷുഗര്‍ ആന്‍ഡ് കെമിക്കല്‍സിലാണ് ജവാന്‍ റം ഉല്പാദിപ്പിക്കുന്നത്. കേരള സര്‍ക്കാരിന്റെ കീഴിലാണ് ഈ കമ്പനി പ്രവര്‍ത്തിക്കുന്നത്.
Next Article