ഓണാഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ടുള്ള വര്‍ണാഭമായ ഘോഷയാത്രയോട് അനുബന്ധിച്ച് തലസ്ഥാന നഗരിയിലേങ്ങും വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ഇതിനായി 1750 ഓളം പൊലീസുകാരെയാണു നിയോഗിച്ചിട്ടുള്ളത്.
ഘോഷയാത്ര ആരംഭിക്കുന്ന കവടിയാര്‍, വെള്ളയമ്പലം മുതല്‍ സമാപന സ്ഥലമായ കിഴക്കേകോട്ട അട്ടക്കുളങ്ങര വരെ ഓരോ ഡിവിഷന്‍റെയും ചുമതല അസിസ്റ്റന്‍റ് കമ്മീഷണര്‍മാര്‍ക്കാണ്. ഫ്ലോട്ടുകളെയും കലാകാരന്മാരെയും മൂന്നു ഡിവിഷനുകളായാണു തിരിച്ചിരിക്കുന്നത്.
ഇതിനൊപ്പം നിലവിലുള്ള 240 ക്യാമറകള്‍ക്ക് പുറമേ താത്കാലികമായി 75 ക്യാമറകളും 50 ഡിജിറ്റല്‍ ക്യാമറകളും നഗരത്തിന്‍റെ പ്രധാന സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതുകൂടാതെ മഫ്റ്റി പൊലീസിനെയും ഷാഡോ പൊലീസിനെയും വിന്യസിക്കും എന്ന് പൊലീസ് മേധാവി അറിയിച്ചു.