ലോകത്തില്ലാത്ത സാധനങ്ങൾ ഉണ്ടെന്ന് പറഞ്ഞപ്പോൾ അന്വേഷിച്ചില്ലേ? മോൻസൻ വിഷയത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി

Webdunia
ചൊവ്വ, 5 ഒക്‌ടോബര്‍ 2021 (16:54 IST)
മോൻസൻ മാവുങ്കലിന് പോലീസ് സുരക്ഷ നൽകിയതിൽ ഡിജിപിക്ക് വിശദീകരണം നൽകണമെന്ന് ഹൈക്കോടതി. മോൻസന് പോലീസ് സംരക്ഷണം നൽകിയത് എന്തടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു.ലോകത്തില്ലാത്ത സാധനങ്ങൾ ഉണ്ടെന്ന് പറഞ്ഞപ്പോൾ അന്വേഷിക്കാതെ സംരക്ഷണം കൊടുക്കുകയാണ് പോലീസ് ചെയ്തതെന്നും കോടതി വിമർശിച്ചു.
 
സംരക്ഷണം ആവശ്യപ്പെട്ട് മോൻസന്റെ മുൻ ഡ്രൈവർ അജിത് നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ രൂക്ഷവിമർശനം. പോലീസുകാർ മോൻസന്റെ വീട്ടിൽ പോയപ്പോൾ എന്തുകൊണ്ട് നിയമലംഘനം കണ്ടില്ല? ആനക്കൊമ്പ് കണ്ടപ്പോൾ എന്ത് കൊണ്ട് അന്വേഷിച്ചില്ല? കോടതി ചോദിച്ചു. നാട്ടിൽ പോലീസും ഇന്റലിജൻസും എവിടെ പോയെന്നും കോടതി ചോദിച്ചു.
 
മോൻസൻ കേസിൽ ആരോപണ വിധേയർ ഇപ്പോഴും സർവീസിൽ തുടരുകയാണ്. എല്ലാ റാങ്കിൽ പെട്ടവരും ഇതിലുണ്ട്. ഇതുവെച്ച് കൃത്യമായി അന്വേഷണം നടത്താൻ കഴിയുമോ? ഇക്കാര്യത്തിൽ ഡിജിപി മറുപടി പറയണം. ഈ മാസത്തിനകം കേസിൽ പോലീസ് വ്യക്തമായ റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article