അരുവിക്കരയില്‍ മത്സരിക്കുന്ന ബിജെപി സ്‌ഥാനാര്‍ത്ഥി ഒ രാജഗോപാല്‍ അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിലും മത്സരിക്കുമോ എന്ന് വ്യക്‌തമാക്കണമെന്ന് വി.എസ് അച്യുതാനന്ദന്‍. ഇന്ന് അരുവിക്കരയില്‍ നടന്ന പ്രചരണ യോഗത്തിലാണ് വിഎസ് , രാജഗോപാലിനെ പരിഹസിച്ചു രംഗത്ത് വന്നത്.
ഗവര്‍ണര്‍ സ്‌ഥാനം കിട്ടാത്തതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടുള്ള പ്രതിഷേധ സൂചകമായിട്ടാണോ അരുവിക്കരയില്‍ രാജഗോപാല്‍ മത്സരിക്കുന്നതെന്നും വി.എസ് ചോദിച്ചു. കാര്‍ത്തികേയന്റെ മനസ് അറിയാത്തതുകൊണ്ടാണ് മകന്‍ ശബരിനാഥിനോട് യു.ഡി.എഫുകാര്‍ അല്ലാത്തവരുടെ പക്കല്‍ നിന്നും വെള്ളം വാങ്ങി കുടിക്കരുതെന്ന് സുലോചന പറഞ്ഞതെന്നും വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.