അരുവിക്കരയില്‍ മിതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഒ രാജഗോപാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാക്കും. തിരുവനന്തപുരത്ത് ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഉച്ചകഴിഞ്ഞ് അദ്ദേഹത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. രാജഗോപാലിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനം ദേശീയ നേതൃത്വം അംഗീകരിക്കുകയായിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായ സംസ്ഥാന സെക്രട്ടറി സി ശിവന്‍കുട്ടിയെയാണ് സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നത്. എന്നാല്‍ രാജ്യം ഉറ്റു നോക്കുന്ന തിരഞ്ഞെടുപ്പായതിനാല്‍ കരുത്തനായ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കണം എന്നതിനാലാണ് നേതൃത്വം രാജഗോപാലിനെ തിരഞ്ഞെടുത്തതെന്നാണ് സൂചന.