ബാലികയ്ക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയ മധ്യവയസ്‌കൻ അറസ്റ്റിൽ

എ കെ ജെ അയ്യര്‍
ചൊവ്വ, 15 മാര്‍ച്ച് 2022 (21:30 IST)
ശ്രീകണ്ഠാപുരം: പതിനൊന്നു വയസുള്ള ബാലികയ്ക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയ 48 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീകണ്ഠാപുരം കൊയ്യാം മീൻകുഴിച്ചാലിലെ ഏഴാട്ടിൻപുരയിൽ എം.സി.മുസ്തഫ ആണ് പിടിയിലായത്.

കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. സി.ഐ സുരേശന്റെ നിർദ്ദേശ പ്രകാരം എസ്.ഐ. എ.വി സുരേശനാണ് പ്രതിയെ പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

Next Article