കുട്ടികൾക്ക് സമൂഹമാധ്യമങ്ങളിലൂടെ നഗ്നചിത്രം അയച്ചു പ്രലോഭനം: പ്രതി പിടിയിൽ

എ കെ ജെ അയ്യര്‍
വെള്ളി, 22 ഏപ്രില്‍ 2022 (19:48 IST)
കുമളി : കുട്ടികൾക്ക് സമൂഹമാധ്യമങ്ങളിലൂടെ നഗ്നചിത്രം അയച്ചു പ്രലോഭനം നടത്തിയ സംഭവത്തിലെ പ്രതി പിടിയിലായി. അറക്കുളം മൂന്നംഗവയൽ സ്വദേശിയായ കട്ടപ്പന കോടാലിപ്പാറയിൽ താമസിക്കുന്ന അലക്സ് എന്ന ബിനോയി (42) ആണ് പിടിയിലായത്.

പ്രായപൂർത്തി ആകാത്ത കുട്ടികളുടെ മൊബൈൽ നമ്പറുകൾ വാങ്ങി വാട്സ് ആപ്പ് വഴിയാണ് ഇയാൾ പതിവായി നഗ്ന ചിത്രങ്ങളും വീഡിയോകളും അയയ്ക്കുന്നത്. കുമളി പൊലീസിന് ലഭിച്ച പരാതിയെ തുടർന്നാണ് ഇയാളെ പിടികൂടിയത്. ഇൻസ്‌പെക്ടർ ജോബിൻ ആന്റണിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മേസ്തിരി പണിക്കാരൻ കൂടിയായ പ്രതിയെ പിടികൂടിയത്.   

അനുബന്ധ വാര്‍ത്തകള്‍

Next Article