നഗ്നതാ പ്രദർശനം: യുവാവ് അറസ്റ്റിൽ
കോഴിക്കോട്: നഗ്നതാ പ്രദർശനം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പന്തീരാങ്കാവ് കുറുക്കൻകുഴി പറമ്പ് രമിത് എന്ന 26 കാരനെയാണ് പോലീസ് പിടികൂടിയത്.
പ്രായപൂർത്തി ആകാത്ത പെൺകുട്ടികൾക്ക് മുമ്പിലായിരുന്നു ഇയാൾ നഗ്നതാ പ്രദർശനം നടത്തിയത്. സമാനമായ രീതിയിലുള്ള നിരവധി പരാതികൾ ഇയാൾക്ക് എതിരെയുണ്ട്. പോക്സോ വകുപ്പ് അനുസരിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.