Select Your Language

Notifications

webdunia
webdunia
webdunia
Thursday, 13 November 2025
webdunia

പതിനാറുകാരിയുടെ നഗ്നദൃശ്യങ്ങൾ ആവശ്യപ്പെട്ട ആനപ്പാപ്പാൻ അറസ്റ്റിൽ

Nudity

എ കെ ജെ അയ്യര്‍

, വ്യാഴം, 3 ഫെബ്രുവരി 2022 (19:18 IST)
കോട്ടയം: വീഡിയോ കോളിലൂടെ പതിനാറുകാരിയോട് നഗ്നദൃശ്യങ്ങൾ ആവശ്യപ്പെട്ട ആനപ്പാപ്പാൻ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ഇടപ്പള്ളി സ്വദേശി സജിയെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ രണ്ട് കൊല്ലങ്ങളായി ഇയാൾ പെൺകുട്ടിയുമായി സൗഹൃദത്തിലായിരുന്നു. ഇതിനിടെയാണ് ഇയാൾ വീഡിയോ കോളിലൂടെ നഗ്ന ദൃശ്യങ്ങൾ കാണിക്കാൻ ആവശ്യപ്പെട്ടത്. പെൺകുട്ടി പലപ്പോഴും ഇയാളുമായി ഫോൺ ചാറ്റിൽ ഏർപ്പെടുന്നത് മാതാപിതാക്കൾ ശ്രദ്ധിച്ചിരുന്നു. ചോദ്യം ചെയ്യലിലാണ് കുട്ടി ഈ വിവരം വെളിപ്പെടുത്തിയത്.

മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് പാലാ പോലീസ് സജിയെ ഭരണങ്ങാനത്തു നിന്ന് പിടികൂടിയത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കരിപ്പൂരിൽ 23 കിലോ സ്വർണ്ണം പിടിച്ചു