നുച്യാട് പുഴയില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു

എ കെ ജെ അയ്യര്‍
ശനി, 3 ഒക്‌ടോബര്‍ 2020 (12:18 IST)
ഇരിട്ടിയിലെ ഉളിക്കല്‍ നുച്യാട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മുങ്ങി മരിച്ചു. കോരമ്പത്ത് മുഹമ്മദ് പള്ളിപ്പാത്ത് മറിയം ദമ്പതികളുടെ മകള്‍ താഹിറ (32) താഹിറയുടെ സഹോദരന്‍ ബഷീറിന്റെ മകന്‍ ബാസിത് (13) എന്നിവരാണ് മരിച്ചത്.
 
കഴിഞ്ഞ ദിവസം ഉച്ചയോടെ ശക്തമായ ഒഴുക്കുള്ള പുഴയില്‍ കുളിക്കാനിറങ്ങവേയാണ് ഇവര്‍ മുങ്ങി മരിച്ചത്. നാട്ടുകാരും ഇരിട്ടി ഫയര്‌ഫോഴ്സും ഇവര്‍ക്കൊപ്പം കാണാതായ താഹിറയുടെ മകന്‍ ഫയാസിനു (13) വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

Next Article