നോറോ വൈറസ് മരണത്തിനു കാരണമാകുമോ?

Webdunia
ശനി, 13 നവം‌ബര്‍ 2021 (14:45 IST)
കേരളത്തിലും നോറോ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുകയാണ്. ശൈത്യകാലത്ത് പടരുന്ന രോഗമാണ് നോറോ വൈറസ്. വ്യക്തി ശുചിത്വത്തിനും പരിസര ശുചിത്വത്തിവും വലിയ പ്രാധാന്യം നല്‍കിയില്ലെങ്കില്‍ നോറോ വൈറസ് ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. 
 
എല്ലാ പ്രായക്കാരേയും നോറോ വൈറസ് ഒരുപോലെ ബാധിക്കും. എന്നാല്‍, കുട്ടികളിലും പ്രായമായവരിലും ആണ് സ്ഥിതി ഗുരുതരമാകുക. പ്രായമായവരില്‍ ആണ് നോറോ വൈറസ് മരണം കൂടുതല്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ആഗോള തലത്തില്‍ വര്‍ഷത്തില്‍ 685 മില്യണ്‍ ആളുകളില്‍ രോഗം സ്ഥിരീകരിക്കുമ്പോള്‍ രണ്ട് ലക്ഷം പേരാണ് അതില്‍ മരിക്കുന്നത്. മരണനിരക്ക് കുറവാണെങ്കിലും രോഗലക്ഷണങ്ങള്‍ കാണിച്ചാല്‍ ജാഗ്രത പുലര്‍ത്തണം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article