പ്രവാസികളുടെ അവിവാഹിതരായ പെണ്‍മക്കള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതി നിലവില്‍ വന്നു

ശ്രീനു എസ്
ചൊവ്വ, 22 ജൂണ്‍ 2021 (12:08 IST)
കോവിഡ് ബാധിച്ച് വിദേശത്തോ സ്വദേശത്തോ വച്ച് മരണമടഞ്ഞ പ്രവാസി മലയാളികളുടെയും മടങ്ങിയെത്തിയ വിദേശ മലയാളികളുടെയും അവിവാഹിതരായ പെണ്‍മക്കള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന പ്രവാസി തണല്‍ പദ്ധതി നിലവില്‍ വന്നു. 25000 രൂപയാണ് ഒറ്റത്തവണ സഹായധനമായി അനുവദിക്കുന്നത്. പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ രവി പിള്ളയുടെ നേതൃത്വത്തിലുള്ള ആര്‍.പി. ഫൗണ്ടേഷന്‍ വഴിയാണ് ധനസഹായം ലഭ്യമാക്കുന്നത്. www.norkaroots.org എന്ന വെബ് സൈറ്റില്‍ പ്രവാസി തണല്‍ എന്ന ലിങ്കില്‍ New registration ഓപ്ഷനില്‍ 23/6/20 21 മുതല്‍ അപേക്ഷിക്കാമെന്ന് നോര്‍ക്ക സി ഇ ഒ  അറിയിച്ചു. വിശദ വിവരം Norkaroots.org യില്‍ ലഭിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article