കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയ പ്രവാസിള്‍ക്ക് തൊഴില്‍ പരിശീലനം; പരിശീലനത്തുകയുടെ 75 ശതമാനം നോര്‍ക്ക വഹിക്കും

ശ്രീനു എസ്
തിങ്കള്‍, 11 ജനുവരി 2021 (17:49 IST)
കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയ പ്രവാസിള്‍ക്ക്  നാട്ടിലോ, വിദേശത്തോ,  ജോലി നേടുന്നതിനു സഹായിക്കുന്ന പരിശീലന പദ്ധതിയില്‍ ചേരാന്‍ അപേക്ഷിക്കാം. സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് (KASE) ന്റെ സെന്റര്‍ ഓഫ് എക്‌സലെന്‍സ് ആയ അങ്കമാലിയിലുള്ള എസ്‌പോയര്‍ അക്കാദമിയില്‍ വെച്ചായിരിക്കും പരിശീലനം. 
 
പരിശീലന തുകയുടെ 75% നോര്‍ക  വഹിക്കും. 40 ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്ത്യയിലും വിദേശത്തുമുള്ള തൊഴിലവസരങ്ങള്‍ നേടിയെടുക്കാന്‍ സാധ്യതയുണ്ട്. വിദേശത്ത് രണ്ടോ അധിലധികം വര്‍ഷം പ്രവര്‍ത്തി പരിചയമുള്ള അപേക്ഷകര്‍ക്ക് മുന്‍ഗണന. 
 
ഓയില്‍  & ഗ്യാസ് മേഖലയില്‍  തൊഴില്‍  നേടുന്നതിനാവശ്യമായ താഴെ പറയുന്ന കോഴ്‌സുകളിലാണ് പരിശീലനം നല്കുന്നത്.
1. ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രീഷ്യന്‍
2. പൈപ്പ് ഫാബ്രിക്കേഷന്‍ / ഫിറ്റര്‍.
3. ടിഗ്/ ആര്‍ക്ക് വെല്‍ഡര്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9072572998, 0484 2455959 ( ഓഫീസ് സമയം) admin@eramskills.in  എന്നിവയില്‍  ഉടന്‍ ബന്ധപ്പെടുക.

അനുബന്ധ വാര്‍ത്തകള്‍

Next Article