‘നടപടി ഉടന്‍; പ്രധാനാധ്യാപികയോട് പ്രതികാര മനോഭാവമില്ല‘

Webdunia
ശനി, 28 ജൂണ്‍ 2014 (09:54 IST)
കോട്ടണ്‍ഹില്‍ സ്‌കൂളിലെ പ്രധാനാധ്യാപിക കെ കെ ഊര്‍മിള ദേവിയോട് പ്രതികാര മനോഭാവമില്ലെന്ന് ഉമ്മന്‍ ചാണ്ടി. ടീച്ചറുടെ അപേക്ഷയില്‍ എത്രയും പെട്ടന്ന് നടപടിയെടുക്കും. നിയമപരമായ രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 
 
സ്‌കൂളില്‍ നടന്ന യോഗത്തില്‍ വിദ്യാഭ്യാസമന്ത്രി മണിക്കൂറുകള്‍ വൈകിയെത്തി കുട്ടികളെ ബുദ്ധിമുട്ടിച്ചതിനെതിരേ പരോക്ഷമായി പ്രതികരിച്ച അധ്യാപികയെ സ്ഥലംമാറ്റിയത് വിവാദമായിരുന്നു. 
 
സംഭവത്തില്‍ പ്രതിപക്ഷം നിയമസഭ ബഹിഷ്കരിക്കുകയും കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിനിടെ പ്രശ്‌നം സമുദായവത്കരിക്കുന്നതായി ആരോപിച്ച് മുസ്ലിം ലീഗും രംഗത്തെത്തി.