3 ദിവസത്തേയ്ക്ക് സംസ്ഥാനത്ത് മദ്യം കിട്ടില്ല, ബുക്ക് ചെയ്താൽ ഉടൻ മദ്യം ലഭിയ്ക്കുന്ന വിധത്തിൽ ആപ്പിൽ മാറ്റം

Webdunia
ഞായര്‍, 30 ഓഗസ്റ്റ് 2020 (10:43 IST)
തിരുവനന്തപുരം: തിരുവോണം ഉൾപ്പടെ അടുത്ത മൂന്ന് ദിവസങ്ങളിൽ സംസ്ഥാനത്ത് മദ്യം ലഭിയ്ക്കില്ല. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരക്ക് ഒഴിവാക്കുന്നതിനായാണ് മദ്യ വിൽപ്പന നിർത്തിവച്ചത്. ബെവ്‌കോ കൺസ്യൂമർ ഫെഡ് ഔട്ട്‌ലെറ്റുകൾ നേരത്തെ തന്നെ തിരുവോണത്തിന് അവധി പ്രഖ്യാപിച്ചിരുന്നു. അതിനാൽ ബാറുകള്‍ക്ക് അനുമതി നല്‍കിയാല്‍ വന്‍തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് മൂന്നുദിവസത്തേക്ക് മദ്യവിൽപ്പന പൂര്‍ണമായും നിർത്തിവയ്ക്കാന്‍ തീരുമാനിച്ചത്.
 
അതേസമയം ബെവ്ക്യൂ ആപ്പില്‍ പുതിയ മാറ്റങ്ങള്‍ നിലവിൽ വന്നു. ഇനി ബുക്ക് ചെയ്താൽ ഉടൻ മദ്യം വാങ്ങാനാകും. നേരത്തെ ടോക്കൻ ലഭിയ്ക്കുന്ന സമയത്ത് മാത്രമേ മദ്യം വാങ്ങാൻ സാധിയ്ക്കുമായിരുന്നൊള്ളു. മാത്രമല്ല നൽകിയ പിൻ‌കോഡ് പരിധിയ്ക്കുള്ളിലെ ഏത് ഔട്ട്‌ലെറ്റിൽനിന്നും മദ്യം വാങ്ങണം എന്നത് ഉപയോക്താക്കൾ തന്നെ തിരഞ്ഞെടുക്കാം. പിൻകോഡ് മാറ്റുന്നതിനും ആപ്പിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഔട്ട്‌ലെറ്റ് തെരെഞ്ഞെടുക്കാനോ ഒരിക്കൽ നൽകിയ പിൻകോഡ് മാറ്റാനോ നേരത്തെ  സാധിച്ചിരുന്നില്ല.    

അനുബന്ധ വാര്‍ത്തകള്‍

Next Article