സോളാര്‍ കേസിലെ മുഖ്യ പ്രതി സരിത എസ് നായരുടെ കത്ത് തന്‍റെ കൈവശമില്ലെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപ്പിള്ള. ഇതോടെ പിള്ളയുടെ ഭീഷണി നനഞ്ഞ പടക്കമായി.
ആദ്യം കത്ത് പുറത്ത് വിടട്ടെ എന്നിട്ടാകാം മന്ത്രിസഭ പുനഃസംഘടന എന്ന കടുത്ത നിലപാടിലേക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാറിയതോടെയാണ് പിള്ള അനുനയത്തിന്‍റെ പാതയിലേക്ക് ചുവട് മാറ്റിയത്.
ഈ മാസം 31ന് മുമ്പ് കെബി ഗണേഷ്കുമാറിനെ മന്ത്രിസഭയിലെടുത്തില്ലെങ്കില്‍ സരിതയുടെ കത്ത് പുറത്തുവിടുമെന്നും മന്ത്രിസഭക്കു തന്നെ ഇത് ഭീഷണിയാകുമെന്നും പിള്ള മുന്നറിയിപ്പ് നല്‍കിയിരുന്നു.