മാറേണ്ടത് മനസ്; ജോയ്സ് ജോര്‍ജിനെതിരേ കേസെടുക്കേണ്ടെന്ന് തിരുവഞ്ചൂര്‍

Webdunia
ചൊവ്വ, 7 ഒക്‌ടോബര്‍ 2014 (12:29 IST)
ജോയ്‌സ് ജോര്‍ജ് എംപിക്കെതിരേ കേസെടുക്കേണ്ടെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നിയമങ്ങള്‍ക്ക് അപ്പുറമുള്ള കാര്യമാണിത്. ജോയ്‌സിന്റേത് പ്രത്യേക മനോഭാവമാണ്. മാറേണ്ടത് മനസാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. കേസെടുക്കേണ്ടെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി. ഇക്കാര്യം താന്‍ ബന്ധപ്പെട്ടവരോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
 
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ കൈയേറ്റം ചെയ്തതിന് ജോയ്‌സ് ജോര്‍ജിനും കണ്ടാലറിയാവുന്ന 20 പേര്‍ക്കുമെതിരേ കേസെടുത്തിരുന്നു.  ഇടുക്കി നേര്യമംഗലം മാമലക്കണ്ടത്ത് കുറത്തിക്കുടി എളംപ്ലാശ്ശേരി റോഡിലെ പൊളിച്ചുമാറ്റിയ കലുങ്ക് സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് തിരുവഞ്ചൂരിനെ ജോയ്‌സ് ജോര്‍ജ് എംപിയുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞത്. 
 
കുറത്തിക്കുടി ആദിവാസി കോളനിയിലേക്കുള്ള കലുങ്ക് തകര്‍ത്തത് പുനര്‍ നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ജോയ്‌സ് ജോര്‍ജ് എം പി നേരത്തെ നിരാഹാര സമരം നടത്തിയിരുന്നു.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.