ബിജെപി വിരുദ്ധ നിലപാട് ചോദ്യം ചെയ്യപ്പെട്ടേക്കും; കെ.വി.തോമസിനെതിരെ നടപടിയെടുക്കാന്‍ കോണ്‍ഗ്രസിന് പേടി

Webdunia
ശനി, 9 ഏപ്രില്‍ 2022 (07:34 IST)
സിപിഐഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കുന്ന കെ.വി.തോമസിനെതിരെ കോണ്‍ഗ്രസ് നടപടിയെടുക്കില്ല. കെ.വി.തോമസിനെതിരായ അച്ചടക്കനടപടിയില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് ആശയക്കുഴപ്പമുണ്ട്. തോമസിന് വീരപരിവേഷം നല്‍കാതെ അവഗണിച്ചുവിടണമെന്ന് കെ.സുധാകരന്‍ ഉള്‍പ്പെടെ നേതാക്കള്‍ക്ക് അഭിപ്രായമുള്ളതിനാല്‍ നടപടിയെടുത്തേക്കില്ല. ബിജെപിക്കെതിരെ സംസാരിക്കാനാണ് കെ.വി.തോമസ് സിപിഐഎം വേദിയില്‍ എത്തുന്നതെന്നും അങ്ങനെയൊരു സാഹചര്യത്തില്‍ തോമസിനെതിരെ നടപടിയെടുത്താല്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ ബിജെപി വിരുദ്ധ നിലപാട് ചോദ്യം ചെയ്യപ്പെടുമെന്നും ചില നേതാക്കള്‍ക്കും യുഡിഎഫിലെ ഘടകകക്ഷികള്‍ക്കും അഭിപ്രായമുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article