നിയമസഭാ സമ്മേളനം ആരംഭിച്ചു; എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നു

Webdunia
വ്യാഴം, 2 ജൂണ്‍ 2016 (08:00 IST)
പതിന്നാലാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചു. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് ഇപ്പോള്‍ നടക്കുന്നത്. രാവിലെ ഒമ്പതിന് സഭ ആരംഭിച്ചു, പ്രോ ടെം സ്പീക്കര്‍ എസ് ശര്‍മയാണ് സമ്മേളനം നിയന്ത്രിക്കുന്നത്.

ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ. അതേസമയം, അംഗങ്ങളുടെ ഇരിപ്പിടങ്ങളുടെ കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും. സ്പീക്കര്‍ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച രാവിലെ ഒമ്പതിന് നടക്കും. വ്യാഴാഴ്ച  ഉച്ചവരെയാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് പത്രിക സ്വീകരിക്കുക. പി ശ്രീരാമകൃഷ്ണനെ സ്പീക്കറായി നിയമിക്കാന്‍ ഇടതു മുന്നണി തീരുമാനിച്ചിരുന്നു.

പതിന്നാലാം കേരള നിയമസഭയില്‍ ഒ രാജഗോപാലടക്കം 44 പുതുമുഖങ്ങളുണ്ട്. ഇതില്‍ മൂന്നു പേര്‍ വനിതകളാണ്. 83 സിറ്റിംഗ്  എംഎല്‍എമാരാണ് സഭയിലുള്ളത്. ബിജെപിയുടെ സാന്നിധ്യമാണ് മറ്റൊരു പ്രത്യേകതയെങ്കില്‍ കഴിഞ്ഞ സഭയില്‍നിന്ന് രാജിവെച്ച രണ്ട് അംഗങ്ങള്‍ വീണ്ടും വിജയിച്ച് എത്തിയിട്ടുണ്ട്. പൂഞ്ഞാറില്‍നിന്ന് പിസി ജോര്‍ജും കുന്നത്തൂരില്‍നിന്ന് കോവൂര്‍ കുഞ്ഞുമോനും.

നാളെ പിരിയുന്ന സഭ 24ന് വീണ്ടും സമ്മേളിക്കാനാണ് സാധ്യത. അടുത്ത മാസം എട്ടിന് പുതിയ സര്‍ക്കാരിന്റെ കന്നി ബജറ്റ് അവതരിപ്പിക്കും.
Next Article