മദ്യനയത്തിലെ മാറ്റങ്ങള്‍ നിയമസഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നവശ്യപ്പെട്ട് പ്രതിപഷം നല്‍കിയ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഈ വിഷയത്തില്‍ വ്യക്തത ആവശ്യമാണെന്നും കാട്ടി എ പ്രദീപ് കുമാര്‍ എംഎല്‍എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
ബാറുടമകളുടെ ബന്ദിയാണ് സര്‍ക്കാറെന്നും. കെഎം മാണിക്ക് നിയമോപദേശം നല്‍കുന്ന എജി ബാര്‍ കോഴ കേസ് അന്വേഷിച്ചാല്‍ കേസില്‍ എങ്ങനെ സത്യം പുറത്ത് വരുമെന്നും പ്രദീപ് കുമാര്‍ സഭയില്‍ ചോദിച്ചു. അഡ്വക്കേറ്റ് ജനറലിനെ നീക്കണമെന്ന് തുടർന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടു. ബാർ കോഴ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുമായി എജി കൂടിക്കാഴ്ച നടത്തിയെന്നും വിഎസ് പറഞ്ഞു.
എന്നാൽ മദ്യനിരോധനത്തിന്റെ അടിസ്ഥാന നയത്തിൽ മാറ്റമുണ്ടാവില്ലെന്നും. നയത്തിലെ കുറവുകള്‍ പരിഹരിച്ച് മുന്നോട്ട് പോകാനാണ് പ്രായോഗിക മാറ്റം വരുത്തുന്നതെന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. മദ്യനയം പ്രഖ്യാപിച്ച ശേഷം 10 തൊഴിലാളികള്‍ ജീവനൊടുക്കിയെന്നും ഇത്കൂടി കണക്കിലെടുത്താണ് നയത്തിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചത്. അഡ്വക്കേറ്റ് ജനറലിനു മേൽ സർക്കാരിന് അവിശ്വാസമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തുടര്‍ന്നാണ് അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചത്.
മദ്യ നയത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും. ബിയര്‍വൈന്‍ പാര്‍ലറുകള്‍ സംബന്ധിച്ച കാര്യങ്ങളിലാണ് വ്യക്ത കൈവരാനുള്ളതെന്നും എക്സൈസ് മന്ത്രി കെ ബാബു സഭയില്‍ അറിയിച്ചു. ക്രിസ്തുമസും ന്യൂ ഇയറും പ്രമാണിച്ച് സംസ്ഥാനത്ത് മദ്യം വ്യാപകമായി ഒഴുകുന്നുവെന്ന വാര്‍ത്ത തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.