സംസ്ഥാനത്തെ ദേശീയപാതാ വികസനത്തിലെ തടസ്സങ്ങള്‍ നീക്കുന്നതിനായി കേന്ദ്ര ഉപരിതല്‍ ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ സാന്നിധ്യത്തില്‍ കൊച്ചിയില്‍ നടന്ന യോഗത്തില്‍ ബിജെപി നേതാക്കള്‍ പങ്കെടുത്തത് വിവാദമാകുന്നു. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തില്‍ മന്ത്രിസഭയിലൊ നിയമ സഭയിലൊ അംഗങ്ങളല്ലത്ത ബിജെപി നേതാക്കള്‍ക്ക് എങ്ങനെയാണ് പങ്കെടുക്കാന്‍ കഴിയുക എന്നതാണ് ഇപ്പോള്‍ ഉയരുന്ന സംശയം.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരനും ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണനുമാണ് നിതിന്‍ ഗഡ്കരിക്കൊപ്പം യോഗത്തില്‍ പങ്കെടുത്തത്. അതേ സമയം ഇരുവരെയും തങ്ങള്‍ വിളിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രിക്കൊപ്പം എത്തിയതാണെന്നെന്നുമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
യോഗത്തില്‍ സംസ്ഥാന ദേശീയപാതാ വികസനത്തിന് സ്ഥലമെടുപ്പ് വേഗത്തിലാക്കാന്‍ തീരുമാനമായിട്ടുണ്ട്. ദേശീയപാതക്കായി ഭൂമി ഏറ്റെടുക്കുന്നതിനുളള തുക കേന്ദ്രസര്‍ക്കാര്‍ വഹിക്കുമെന്നാണ് നിതിന്‍ ഗഡ്കരി യോഗത്തില്‍ അറിയിച്ചിരിക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതിനുളള മുഴുവന്‍ തുകയും കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. എന്നാല്‍ ദേശീയ പാതാ വികസനത്തിന് സ്ഥലമെടുപ്പ് വേഗത്തിലാക്കേണ്ട ചുമതല സംസ്ഥാന സര്‍ക്കാരിനാണ്.
ആലപ്പുഴ, കൊല്ലം ബൈപ്പാസുകള്‍ക്കായി ചെലവു വരുന്ന 700 കോടിയില്‍ പകുതി കേന്ദ്രം വഹിക്കും.ദേശീയപാതകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 120 കോടി രൂപ അനുവദിച്ചു. ദേശീയപാതാ രൂപരേഖയില്‍ ആരാധനാലയങ്ങളും മറ്റുമുളള ഇടങ്ങളില്‍ ആവശ്യമെങ്കില്‍ ചീഫ് സെക്രട്ടറി അടക്കമുളള ഉന്നത തല സമിതിക്ക് മാറ്റം വരുത്താമെന്ന് യോഗത്തില്‍ ധാരണയായി.