നിഷയെ സ്ഥാനാർഥിയാക്കണമെന്ന് യൂത്ത്ഫ്രണ്ടും വനിതാ വിഭാഗവും ആവശ്യപ്പെട്ടുകഴിഞ്ഞതായി റിപ്പോർട്ടുണ്ട്. രാജ്യസഭ അംഗമായ ജോസ് കെ. മാണി പാലാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുമെന്ന് ഇന്നലെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.
എന്നാൽ യുഡിഎഫിൽ ഈ നീക്കത്തിന് വലിയ പിന്തുണ ലഭിച്ചിരുന്നില്ല. ജോസ് കെ. മാണി സ്ഥാനാർഥിയാകുമെന്നത് ഇടതുപക്ഷത്തിന്റെ പ്രചാരണം മാത്രമാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കെ.എം. മാണിയുടെ കുടുംബത്തിൽ നിന്നുതന്നെ സ്ഥാനാർഥി വരുന്നത് ഗുണംചെയ്യുമെന്ന യുഡിഎഫിന്‍റെ നിർദേശമാണ് നിഷയുടെ സ്ഥാനാർഥിത്വത്തിൽ ചർച്ച സജീവമാക്കുന്നത്.