ലക്ഷ്യം വമ്പന്‍ ഭൂരിപക്ഷം; പാലായില്‍ വിജയസാധ്യതയുള്ള സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന് ജോസ് കെ മാണി

ബുധന്‍, 28 ഓഗസ്റ്റ് 2019 (20:41 IST)
പാലാ ഉപതെരഞ്ഞെടുപ്പിൽ ഏറ്റവും വിജയസാധ്യതയുള്ള സ്ഥാനാർഥിയെ മത്സരരംഗത്ത് ഇറക്കുമെന്ന്  കേരളാ കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ മാണി.

അഭിമാനകരമായ ഭൂരിപക്ഷത്തിൽ വിജയിക്കാൻ സാധിക്കുന്ന സ്ഥാനാർഥിയെ തന്നെ പ്രഖ്യാപിക്കും. നിലവിലെ ചർച്ചകളിൽ ഇതുവരെ ഒരു സ്ഥാനാർഥിയുടെ പേരും ഉയർന്നു വന്നിട്ടില്ല. യുഡിഎഫ് യോഗത്തിൽ ഉണ്ടായ ധാരണകൾ തങ്ങൾ തെറ്റിക്കില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി.

പാലായില്‍ എൽഡിഎഫ് സ്ഥാനാർഥിയായി എൻസിപിയുടെ മാണി സി കാപ്പൻ മത്സരിക്കും. തിരുവനന്തപുരത്ത് ഇന്ന് രാവിലെ 11ന് ചേർന്ന എൻസിപി നേതൃയോഗത്തിലാണ് മാണി സി കാപ്പനെ മത്സരിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തത്.

ഘടക കക്ഷികളുമായി ആലോചിച്ച് സ്ഥാനാര്‍ഥിയെ കണ്ടെത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള വ്യക്തമാക്കി. ഈ മാസം 30ന് ചേരുന്ന എന്‍ഡി എ യോഗത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയം ഉണ്ടാകും. ബിജെപി മികച്ച മുന്നേറ്റം നടത്തിയ മണ്ഡലങ്ങളിൽ ഒന്നാണ് പാലാ എന്നും ശ്രീധരൻ പിള്ള പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍