പാലായിലെ ഇടത് മുന്നണി സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കും; പോരടിച്ച് ജോസഫും - ജോസും; സ്വരം കടുപ്പിച്ച് യുഡിഎഫ്

ചൊവ്വ, 27 ഓഗസ്റ്റ് 2019 (19:42 IST)
പാലാ ഉപതെരഞ്ഞെടുപ്പിലെ ഇടത് മുന്നണി സ്ഥാനാര്‍ഥിയെ നാളെ പ്രഖ്യാപിക്കാനിരിക്കെ യുഡിഎഫില്‍ ആശങ്ക തുടരുന്നു. കേരളാ കോണ്‍ഗ്രസിലെ പടലപ്പിണക്കമാണ് സ്ഥാനാര്‍ഥി നിര്‍ണയം വൈകിപ്പിക്കുന്നത്.

പിജെ ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്. കൂട്ടായ ചർച്ചയിലൂടെ പൊതുസമ്മതനായ സ്ഥാനാർത്ഥിയെ നിര്‍ത്താനാണ് സാധ്യതയെന്ന് ജോസഫ് വ്യക്തമാക്കി. എന്നാല്‍, സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് ജോസ് കെ മാണി വിഭാഗവുമായി ജോസഫ് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല.

രണ്ടു ദിവസത്തിനകം പി ജെ ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും പ്രശ്നപരിഹാരം കണ്ടെത്തണമെന്നും  സ്ഥാനാര്‍ഥി നിര്‍ണയം വേഗത്തിലാക്കണമെന്നുമാണ് യുഡിഎഫ് നേതാക്കള്‍ കേരളാ കോണ്‍ഗ്രസിനെ (എം)  അറിയിച്ചിരിക്കുന്നത്.

പാലാ ഉപതെരഞ്ഞെടുപ്പില്‍ എന്‍ സി പി നേതാവ് മാണി സി കാപ്പന്‍  ഇടത് മുന്നണി സ്ഥാനാര്‍ഥിയാകും. ഇടത് മുന്നണി സ്ഥാനാര്‍ഥിയെ നാളെ പ്രഖ്യാപിക്കും. ഘടകകക്ഷികളുടെ സീറ്റ് പിടിച്ചെടുക്കാന്‍ സിപിഎം ഉദ്ദേശിക്കുന്നില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍