നീനു പഠിക്കട്ടേ, അപ്പനും ആങ്ങളയ്ക്കുമെതിരല്ലേ പറഞ്ഞത്, അവൾക്ക് വിഷമമുണ്ടാകും: വിധിയിൽ പ്രതികരിച്ച് കെവിന്റെ പിതാവ്

ചൊവ്വ, 27 ഓഗസ്റ്റ് 2019 (14:40 IST)
കെവിന്‍ വധക്കേസിലെ മുഖ്യപ്രതികളായ പത്ത് പേർക്കും ഇരട്ട ജീവപര്യന്തം വിധിച്ച കോടതി നടപടിയിൽ പ്രതികരണവുമായി കെവിന്റെ പിതാവ് ജോസഫ്. മുഖ്യപ്രതികള്‍ക്കെങ്കിലും വധശിക്ഷ ലഭിക്കേണ്ടിയിരുന്നുവെന്ന് ജോസഫ് പ്രതികരിച്ചു.
 
30 വര്‍ഷത്തോളമെങ്കിലും അവര്‍ ശിക്ഷ അനുഭവിക്കണം. അര്‍ഹമായ ശിക്ഷയാണ്. വധശിക്ഷ വേണ്ടെന്നാണ് കോടതി പറഞ്ഞത്. വധശിക്ഷ വേണ്ടതായിരുന്നു എന്ന് അഭിപ്രായമുണ്ട്. മാത്രമല്ല ചാക്കോ അകത്തുപോകണമായിരുന്നു. എല്ലാവരുടേയും ആഗ്രഹം അതായിരുന്നു. അതുണ്ടായില്ല. അതിനെതിരെ കോടതിയെ സമീപിക്കും.
 
അന്വേഷണ ഉദ്യോഗസ്ഥരായ എല്ലാവരും ഏറെ കഷ്ടപ്പെട്ടു. അവരോടൊക്കെ ഒരുപാട് നന്ദിയുണ്ട്. ചാക്കോയെ വിടാന്‍ പറ്റില്ല. ചാക്കോ ഇതില്‍ പ്രധാനിയാണ്. കോടതിയെ സമീപിക്കാന്‍ തന്നെയാണ് തീരുമാനം-കെവിന്റെ പിതാവ് പറഞ്ഞു.
 
കെവിന്റെ ഭാര്യ നീനുവിനെ കുറിച്ചുള്ള ചോദ്യത്തിന് അവള്‍ പഠിക്കുകയല്ലേ പഠിക്കട്ടെയെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. സ്വന്തം അപ്പനും സഹോദരനുമെതിരെ അവള്‍ ഭയങ്കരമായി പറഞ്ഞില്ലേ. അപ്പനും അമ്മയ്ക്കും ആങ്ങളയ്ക്കുമെതിരെയല്ലേ പറഞ്ഞത്. വിഷമമുണ്ടാകാം- അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍