നിപ പേടിയിൽ തമിഴകവും; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം, അതിർത്തിയിൽ കർശന പരിശോധന!

Webdunia
ശനി, 8 ജൂണ്‍ 2019 (08:58 IST)
കൊച്ചിയിൽ യുവാവിന് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതു മുതൽ തൊട്ടടുത്ത സംസ്ഥാനമായ തമിഴകവും അതീവ ജാഗ്രതയിലാണ്. എന്നാൽ, കൊച്ചിയിൽ യുവാവിന് ഇപ്പോൾ ഭയപ്പെടുന്നത് പോലെയില്ലെന്നും ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ടെന്നും അധികൃതർ അറിയിച്ച് കഴിഞ്ഞു. 
 
തമിഴ്‌നാടും കര്‍ണാടകയും നിപ്പയെ പ്രതിരോധിക്കാനുളള മുന്‍കരുതലുകളെടുത്ത് തുടങ്ങിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ എല്ലാ പ്രധാന ജില്ലാ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ തയ്യാറാക്കിയിട്ടുണ്ട്. കോയമ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രത്യേക നിപ്പ വാര്‍ഡും തയ്യാറാണ്. മാത്രമല്ല മധുരയിലെ രാജാജി സര്‍ക്കാര്‍ ആശുപത്രിയിലും പ്രത്യേക നിപ്പാ വാര്‍ഡ് തയ്യാറാക്കിയിട്ടുണ്ട്.
 
നിപ്പയ്ക്ക് സമാനമായ രോഗലക്ഷണങ്ങള്‍ ആര്‍ക്കെങ്കിലും കാണുകയാണ് എങ്കില്‍ പ്രവേശിപ്പിക്കുന്നതിന് വേണ്ടി 33 ബെഡുകളും ഐസിയു സൗകര്യങ്ങളും അടക്കമുളള പ്രത്യേക വാര്‍ഡാണ് ഒരുക്കിയിരിക്കുന്നത്. കന്യാകുമാരി, നീലഗിരി, കോയമ്പത്തൂര്‍, ദിണ്ടിഗല്‍, തിരുനെല്‍വേലി, തേനി ജില്ലകളില്‍ ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. തമിഴ്‌നാട് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ കേരളത്തിന്റെ അതിര്‍ത്തി ജില്ലകളില്‍ പ്രത്യേക പരിശോധന നടത്തി വരികയാണ്.  

അനുബന്ധ വാര്‍ത്തകള്‍

Next Article