നിപ: തിരുവാലി,മമ്പാട് പഞ്ചായത്തുകളിലെ 5 വാര്‍ഡുകള്‍ കണ്ടെയ്‌ന്മെന്റ് സോണ്‍, മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം

അഭിറാം മനോഹർ
തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2024 (08:21 IST)
മലപ്പുറം തിരൂവാലി നടുവത്ത് കഴിഞ്ഞ ആഴ്ച മരിച്ച യുവാവിന് നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവാലി പഞ്ചായത്തിലെ 4,5,6,7 വാര്‍ഡുകള്‍, മമ്പാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡ് എന്നിവ കണ്ടെയ്‌ന്മെന്റ് സോണായി ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് പ്രഖ്യാപിച്ചു.
 
ഈ സ്ഥലങ്ങളില്‍ പ്രോട്ടോക്കോള്‍ പ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഉണ്ടാവും. ഈ വാര്‍ഡുകളിലെ നബിദിന ഘോഷയാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റിവെയ്ക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജില്ലയില്‍ പൊതുവെ ജാഗ്രതയുള്ള മുന്‍കരുതലിന്റെ ഭാഗമായി എല്ലാവരും മാസ്‌ക് ധരിക്കണമെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article