Nipah Virus: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചു

രേണുക വേണു

ഞായര്‍, 15 സെപ്‌റ്റംബര്‍ 2024 (17:25 IST)
Nipah Virus: മലപ്പുറം ജില്ലയില്‍ നിപ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ച യുവാവിനാണ് നിപ സ്ഥിരീകരിച്ചത്. മരിച്ച യുവാവില്‍ നിപ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് നടത്തിയ പ്രാഥമിക പരിശോധനാഫലം പോസിറ്റീവ് ആകുകയും വിദഗ്ധ പരിശോധനയ്ക്കായി പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സാംപിളുകള്‍ അയക്കുകയും ചെയ്തു. പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഫലവും പോസിറ്റീവ് ആയതോടെയാണ് നിപ സ്ഥിരീകരിച്ചത്. 
 
ബെംഗളൂരുവില്‍ പഠിക്കുകയായിരുന്ന വിദ്യാര്‍ഥിയാണ് നിപ ബാധിച്ച് തിങ്കളാഴ്ച മരിച്ചത്. ഇയാളുടെ സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍, സഞ്ചരിച്ച സ്ഥലങ്ങള്‍ എന്നിവ ട്രേസ് ചെയ്തുകൊണ്ട് സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുകയാണ് ആരോഗ്യവകുപ്പ്. ഇതുവരെ 151 പേരാണ് പ്രൈമറി കോണ്‍ടാക്ട് ലിസ്റ്റില്‍ ഉള്ളത്. ഇതില്‍ അഞ്ച് പേര്‍ക്ക് ചെറിയ പനി ലക്ഷണങ്ങള്‍ ഉണ്ട്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു. 
 
തിരുവാലി പഞ്ചായത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. നാളെ മുതല്‍ കൂടുതല്‍ പനി സര്‍വേകള്‍ പഞ്ചായത്തില്‍ ആരംഭിക്കും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍