സ്വപ്നയിൽനിന്ന് മാത്രം ലഭിച്ചത് 2,000 ജിബിയുടെ തെളിവുകൾ

Webdunia
ബുധന്‍, 16 സെപ്‌റ്റംബര്‍ 2020 (07:27 IST)
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിൽനിന്നുമാത്രം ലഭിച്ചത് 2,000 ജിബിയുടെ തെളിവുകൾ. സ്വപ്നയുടെ ഫോണുകളിൽനിന്നും ലാപ്‌ടോപ്പുകളിൽനിന്നുമാണ് എൻഐഏ 2,000 ജിബിയുടെ ഡേറ്റകൾ ശേഖരിച്ചത്. ഗൂഗിൾ ഡ്രൈവിൽനിന്നും ഉൾപ്പടെ നിർണായകമയ വിവരങ്ങൾ എൻഐഎയ്ക്ക് ലഭിച്ചിരുന്നു. 
 
സംസ്ഥാനത്തെ പ്രമുഖരുമായി നടത്തിയ ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ സ്വപ്ന ഗൂഗിൾ ഡ്രൈവിൽ അപ്‌ലോഡ് ചെയ്ത് സൂക്ഷിച്ചിരുന്നു. വേണ്ടിവന്നാൽ ബ്ലാക്‌മെയിലിങ്ങിന് ഉപയോഗിയ്ക്കാനാണ് ഇത്തരത്തിൽ ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ സൂക്ഷിച്ചിരുന്നത് എന്നാണ് കരുതുന്നത്. സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യുന്നതോടെ ഈ ഫോണുകളിൽനിന്നും കംബ്യൂട്ടറിൽനിന്നും ശേഖരിച്ച ഡേറ്റകളിൽ വ്യക്ത വരുത്തും.
 
സി-ഡാക്കിൽനിന്നും ലഭിച്ച പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രാഥമിക അന്വേഷണം പൂർത്തിയായതായി കഴിഞ്ഞ ദിവസം എൻഐഎ കോടതതിയിൽ വ്യക്തമാക്കി. സ്വപ്നയെ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചപ്പോൾ അവിടെവച്ച് സ്വപ്ന ഉന്നതനുമായി ഫോണിൽ സംസാരിച്ചു എന്ന ആക്ഷേപത്തെ കുറിച്ചും എൻഐഎ അന്വേഷിയ്ക്കുന്നുണ്ട്.    

അനുബന്ധ വാര്‍ത്തകള്‍

Next Article