നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണം: രാജന്റെ കുടുംബത്തിനെതിരായ കേസില്‍ മുന്നോട്ട് പോകുന്നില്ലെന്ന് പരാതിക്കാരി

ശ്രീനു എസ്
ചൊവ്വ, 29 ഡിസം‌ബര്‍ 2020 (12:57 IST)
രാജന്റെ കുടുംബത്തിനെതിരായ കേസില്‍ മുന്നോട്ട് പോകുന്നില്ലെന്ന് പരാതിക്കാരി വസന്ത. 16കൊല്ലം മുന്‍പ് നിയമപരമായി വാങ്ങിയതാണ് ഈ ഭൂമിയെന്നും. രേഖകള്‍ ഉള്ളതുകൊണ്ടാണ് തനിക്ക് അനുകൂലവിധിവന്നതെന്നും ഇപ്പോള്‍ രണ്ടുമരണം സംഭവിച്ച സാഹചര്യത്തില്‍ കേസുമായി മുന്നോട്ട് പോകുന്നില്ലെന്ന് വസന്ത പറഞ്ഞു. ദമ്പതികളുടെ മരണത്തിന് പൊലീസ് കാരണമായോ എന്നന്വേഷിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു.
 
പൊലീസ് ഒഴിപ്പിക്കാനെത്തിയപ്പോള്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് ഇവര്‍ ലൈറ്റര്‍ കൈയില്‍ പിടിക്കുകയായിരുന്നു. കൈയില്‍ നിന്ന് ലൈറ്റര്‍ തട്ടിമാറ്റാന്‍ ശ്രമിക്കുന്നതിനിടെ തീയാളിപ്പിടിക്കുകയായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്. എന്നാല്‍ ഹൈക്കോടതിയില്‍ നിന്ന് മണിക്കൂറുകള്‍ക്കകം സ്‌റ്റേ ഓര്‍ഡര്‍ വരുമെന്നറിഞ്ഞ് പൊലീസും പരാതിക്കാരിയും ഒത്തുകളിച്ചുവെന്നാണ് രാജന്റെ മക്കള്‍ പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article