പ്രളയം: ആവശ്യമെങ്കില്‍ സൗജന്യ ടിക്കറ്റ് നല്‍കുമെന്ന് ചെന്നിത്തല

Webdunia
ബുധന്‍, 10 സെപ്‌റ്റംബര്‍ 2014 (14:20 IST)
കശ്മീരില്‍ പ്രളയത്തിലകപ്പെട്ട മലയാളികളെ എത്രയും വേഗം നാട്ടിലെത്തിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എല്ലാവരും സുരക്ഷിതരാണെന്നും തിരികെയെത്താനായി ആവശ്യമെങ്കില്‍ സൗജന്യ ടിക്കറ്റുകള്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

ആഭ്യന്തര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി കശ്മീര്‍ പ്രളയം സംബന്ധിച്ച് രമേശ് ചെന്നിത്തല ഫോണില്‍ ചര്‍ച്ച നടത്തി. കശ്മീരില്‍ കുടങ്ങിയ മലയാളികളെ രക്ഷിക്കാന്‍ എല്ലാ സഹായവും നല്‍കുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു. അതിനായി പ്രതിരോധ സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഇവര്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും നല്‍കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. പലയിടത്തും കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷിക്കാന്‍ സൈന്യം ശ്രമം നടത്തിവരുകയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.